കര്‍ണാടകയിലെ കുതിരക്കച്ചവടത്തിന് പിന്നില്‍ ബി ജെ പി കേന്ദ്ര നേതാക്കള്‍: ഡി കെ ശിവകുമാര്‍

Posted on: July 9, 2019 12:19 pm | Last updated: July 9, 2019 at 3:22 pm

ബംഗളൂരു: കര്‍ണാടകയിലെ കുതിരക്കച്ചടവത്തിന് പിന്നില്‍ ബി ജെ പിയിലെ കേന്ദ്ര നേതാക്കളെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. എം എല്‍ എമാരെ മുംബൈയിലേക്ക് കടത്തിയത് കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

ബി ജെ പി നേതാവും കേന്ദ്ര പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിംഗ് പറഞ്ഞത് കര്‍ണാടകയില്‍ നടക്കുന്ന വിഷയത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ്. അതിലൊന്നും തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് പറയുന്ന അതേസമയം തന്നെ ഞങ്ങളുടെ എല്ലാ മന്ത്രിമാരേയും ചാക്കിട്ടുപിടിക്കാന്‍ ബെ എസ് യെദ്യൂരപ്പ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അയക്കുകയായിരുന്നു.