അഡ്നോക് പെട്രോള്‍ സ്റ്റേഷനുകളില്‍ പ്രീമിയം സേവനം രണ്ട് മാസത്തേക്ക് സൗജന്യമാക്കുന്നു

Posted on: July 8, 2019 6:02 pm | Last updated: July 8, 2019 at 6:02 pm

അബൂദബി: കനത്ത ചൂട് പരിഗണിച്ച് ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം അഡ്നോക് പെട്രോള്‍ സ്റ്റേഷനുകളില്‍ പ്രീമിയം സേവനം രണ്ട് മാസത്തേക്ക് സൗജന്യമാക്കുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ രാവിലെ 11 മുതല്‍ അഞ്ചു മണി വരെയാണ് സൗജന്യ സേവനം ലഭ്യമാകുക. മുമ്പ് പെട്രോള്‍ സ്റ്റേഷനുകളില്‍ 10 ദിര്‍ഹം അധികം നല്‍കുമ്പോള്‍ മാത്രമാണ് പ്രീമിയം സേവനം ലഭിച്ചിരുന്നത്. അല്ലാത്തപക്ഷം ഉപഭോക്താക്കള്‍ തന്നെ വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കണമായിരുന്നു.

അഡ്നോക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ‘അഡ്നോക് വാലറ്റ് ‘ എന്ന ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യം ഉപയോഗിക്കുന്നവര്‍ക്കാകും രണ്ട് മാസത്തെ സൗജന്യ സേവനം ലഭിക്കുക. മറ്റുള്ളവര്‍ക്ക് ജൂലൈ മാസത്തില്‍ മാത്രമേ സൗജന്യം അനുവദിക്കൂ. കനത്ത ചൂടുള്ള ദിനങ്ങളില്‍ സ്വയം പെട്രോള്‍ നിറയ്ക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ഉപഭോക്താക്കള്‍ പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് ‘ഹലോ സമ്മര്‍’ എന്ന പുതിയ സേവനവുമായി അഡ്നോക് രംഗത്തെത്തിയത് .