സി ഒ ടി നസീര്‍ വധശ്രമം: ഒരു പ്രതികൂടി പിടിയില്‍

Posted on: July 8, 2019 4:25 pm | Last updated: July 8, 2019 at 4:25 pm

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. മിഥുന്‍ എന്നയാളാണ് തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. കേസിലെ രണ്ട് പ്രതികള്‍ കഴിഞ്ഞയാഴ്ച തലശ്ശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.

അതിനിടെ, കേസന്വേഷിക്കുന്ന തലശ്ശേരി സി ഐ. വി കെ വിശ്വംഭരനെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റി. പുതിയ സി ഐ കഴിഞ്ഞ ദിവസം ചുമതലയേറ്റു. ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ എ എന്‍ ഷംസീര്‍ എം എല്‍ എക്കു പങ്കുണ്ടെന്ന് നസീര്‍ ആരോപിച്ചിരുന്നു. മെയ് 18 ന് രാത്രി എട്ടു മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടി നസീറിന് വെട്ടേറ്റത്. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.