സ്ത്രീധനത്തിന്റെ പേരില്‍ യുവമോര്‍ച്ച നേതാവ് ഭാര്യയെ വെടിവെച്ച്‌കൊന്നു

Posted on: July 8, 2019 11:20 am | Last updated: July 8, 2019 at 2:17 pm

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യുവമോര്‍ച്ച നേതാവിന്റെ ഭാര്യ വെടിയേറ്റു മരിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച (ബി ജെ വൈ എം) ബാരാബങ്കി ജില്ലാ നേതാവ് രാഹുല്‍ സിംഗിന്റെ ഭാര്യ സ്‌നേഹലത (30) യാണ് കൊല്ലപ്പെട്ടത്.

സ്ത്രീധനത്തിന്റെ പേരില്‍ രാഹുല്‍ സിംഗ് തന്റെ മകളെ വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് സ്‌നേഹലതയുടെ പിതാവ് രാം കുമാര്‍ പോലീസിന് മൊഴി നല്‍കി. ഇവരുടെ പരാതിയില്‍ രാഹുല്‍ സിംഗിനും മറ്റ് അഞ്ച് കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെുത്തു.

കൊലപാതകം, സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം ഭര്‍ത്താവോ ബന്ധുക്കളോ യുവതിയോട് ക്രൂരമായി പെരുമാറല്‍, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.