Connect with us

Kerala

നടപ്പുരീതികള്‍ക്കിടയില്‍ നേരിന്റെ രാഷ്ട്രീയ ബദലുകളാകണം: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: കേരള കാമ്പസ് അസംബ്ലിയുടെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സിന്‍ഡിക്കേറ്റിന് കീഴില്‍ സംഘടിപ്പിച്ച ഉസ്തുര്‍ലാബ് നേതൃപരിശീലനക്യാമ്പ് അവസാനിച്ചു. കുറ്റ്യാടി സിറാജുല്‍ ഹുദ കാമ്പസിലാണ് ഉസ്തുര്‍ലാബ് നടന്നത്. കലുഷിതമായിക്കൊണ്ടിരിക്കുന്ന നടപ്പുകാലത്തെ രാഷ്ട്രീയ വ്യവഹാരങ്ങളോട് നേരിന്റെ രാഷ്ട്രീയംകൊണ്ട് പ്രതിരോധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ വോട്ട് രാഷ്ട്രീയത്തിനപ്പുറം ജീവിത പ്രയോഗത്തിലൂടെ അടയാളപ്പെടുത്താനാകുന്ന രാഷ്ട്രീയം പ്രാവര്‍ത്തികമാക്കണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി പക്ഷം, എഴുത്ത്, പ്രസംഗ പരിശീലനം, പ്രമേയ പ്രയോഗം, മാനിഫെസ്റ്റോ പഠനം എന്നീ സെഷനുകളില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി.കെ റാഷിദ് ബുഖാരി, മുഹമ്മദ് അശ്ഹര്‍ പത്തനംതിട്ട, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ടി എ അലി അക്ബര്‍, മുഹമ്മദലി കിനാലൂര്‍, സി എന്‍ ജാഫര്‍, ഡോ. ഷമീറലി, നിയാസ് നരിക്കുനി, സി.ആര്‍ കുഞ്ഞുമുഹമ്മദ്, ശബീറലി മഞ്ചേരി, സമീര്‍ സൈദാര്‍പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.