ആശുപത്രിയിലേക്ക് നടന്ന് പോകവെ വൈദികന്‍ ഓട്ടോയിടിച്ച് മരിച്ചു

Posted on: July 7, 2019 8:03 pm | Last updated: July 7, 2019 at 8:03 pm

കൊല്ലം: ആശുപത്രിയിലേക്കു നടന്നു പോകുന്നതിനിടെ ഓട്ടോയിടിച്ചു വൈദികന്‍ മരിച്ചു. കൊട്ടിയം ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകന്‍ ഫാ.തോമസ് അഗസ്റ്റിന്‍ കിഴക്കേനെല്ലിക്കുന്നേല്‍ (68) ആണു മരിച്ചത്.

ബിഷപ് ബെന്‍സിഗര്‍ ആശുപത്രിയിലേക്കു പോകുന്നതിനിടെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.