ലോക്കറില്‍നിന്നും 20 ലക്ഷം രൂപയും രണ്ട് കിലോ സ്വര്‍ണ്ണവും കവര്‍ന്ന ബേങ്ക് ജീവനക്കാരന്‍ പിടിയില്‍

Posted on: July 7, 2019 6:41 pm | Last updated: July 7, 2019 at 11:54 pm

കൃഷ്ണ: ആന്ധ്രപ്രദേശില്‍ ബേങ്ക് ലോക്കറില്‍നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണ്ണവും കവര്‍ന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേസിലെ എസ്ബിഐയുടെ പരിടല ബ്രാഞ്ചിലെ കാഷ്യറായ ശ്രീനിവാസ റാവുവിനെയാണ് പോലീസ് വിജയവാഡയില്‍നിന്ന് പിടികൂടിയത്.

ബേങ്ക് മാനേജറുടെ വിശ്വസ്തനായിരുന്നു ശ്രീനിവാസ്. ബേങ്ക് ലോക്കറില്‍ ചട്ടവിരുദ്ധമായി താക്കോല്‍ സൂക്ഷിക്കാന്‍ മാനേജര്‍ ഇയാളെ അനുവദിച്ചിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. ലോക്കറിലെ സ്വര്‍ണ്ണം മോഷ്ടിച്ച് ഇയാള്‍ വ്യാജപേരില്‍ സ്വര്‍ണം പണയം വെച്ചിരുന്നതായും ഉപഭോക്താക്കള്‍ നിക്ഷേപിക്കാന്‍ നല്‍കുന്ന പണം മോഷ്ടിച്ചിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. പണവും സ്വര്‍ണവും ഇയാളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.