എറണാകുളത്ത് ചെരുപ്പ് കടയില്‍ തീപ്പിടിത്തം; നിയന്ത്രണ വിധേയമാക്കി

Posted on: July 7, 2019 2:44 pm | Last updated: July 7, 2019 at 8:49 pm

എറണാകുളം: കൊച്ചി തോപ്പുംപടിയില്‍ ചെരുപ്പ് കടയില്‍ വന്‍ തീപ്പിടിത്തം. ഉച്ചക്ക് ഒന്നരയോടെയാണ് മാര്‍സില്‍ എന്ന കടയില്‍ തീപ്പിടിത്തമുണ്ടായത്. ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.

ഞായറാഴ്ചയായതിനാല്‍ കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നയുടനെ തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ ഇടപെടല്‍ മൂലം സമീപ കടകളിലേക്കും തീ പടരുന്ന സാഹചര്യം ഒഴിവായി. തീ നിയന്ത്രണ വിധേയമാണെന്ന് സ്ഥലത്തെത്തിയ കെ ജെ മാക്‌സി എം എല്‍ എയും അസിസ്റ്റന്റ് കമ്മീഷണറും അറിയിച്ചു.