Connect with us

National

ജ്യോതിരാദിത്യ സിന്ധ്യ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Published

|

Last Updated

ഭോപാല്‍: കോണ്‍ഗ്രസിന്റെ ഉന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. പടിഞ്ഞാറന്‍ യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് സിന്ധ്യ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയും രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതുമാണ് സിന്ധ്യയെ രാജിക്ക് പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് രാഹുല്‍ പ്രഖ്യാപിച്ചതോടെ പകരം പരിഗണിക്കുന്നവരുടെ പട്ടികയില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരുമുണ്ട്.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വെക്കുന്നതായി അറിയിച്ചു കൊണ്ടുള്ള കത്ത് രാഹുല്‍ ഗാന്ധി അടുത്തിടെ പാര്‍ട്ടിക്ക് ഔദ്യോഗികമായി നല്‍കിയിരുന്നു. തോല്‍വിക്ക് പല നേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് സൂചിപ്പിച്ച രാഹുല്‍ താന്‍ രാജിവെക്കാതെ അവരെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സിന്ധ്യയുടെ രാജിയെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പടെ പല പ്രമുഖ നേതാക്കളും പാര്‍ട്ടിയിലെ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.

---- facebook comment plugin here -----

Latest