മലയാളിക്ക് 1.2 കോടി ദിര്‍ഹം സമ്മാനം

Posted on: July 6, 2019 9:30 pm | Last updated: July 6, 2019 at 9:30 pm

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബംബര്‍ നറുക്ക് വീണ്ടും മലയാളിക്ക്. കൊല്ലം സ്വദേശിനി സ്വപ്‌ന നായര്‍ക്കാണ് ബിഗ് ടിക്കറ്റിന്റെ 1.2 കോടി ദിര്‍ഹം (ഏകദേശം 20.7 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത്. 2010 ഡിസംബര്‍ മുതല്‍ കുടുംബമായി യു.എ.ഇയിലാണ് സ്വപ്‌ന കഴിയുന്നത്. ജൂണ്‍ ഒന്‍പതിന് എടുത്ത 217892 നമ്പര്‍ ടിക്കറ്റിനാണ് നറുക്ക് വീണത്.

ഒറ്റക്കാണ് ടിക്കറ്റെടുത്തതെന്നും ആദ്യമായാണ് ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നതെന്നും സമ്മാന വിവരം അറിയിക്കാന്‍ വിളിച്ച സംഘാടകര്‍ക്ക് സ്വപ്‌ന മറുപടി നല്‍കി. രണ്ടാം സമ്മാനമായ ഒരുലക്ഷം ദിര്‍ഹം പാക്കിസ്ഥാന്‍ സ്വദേശി സായിദ് ഷെഹ്സാദ് അലിക്ക് ലഭിച്ചു. ബാക്കിയുള്ള അഞ്ച് നറുക്കും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്.