Connect with us

Gulf

ഇന്ത്യന്‍ ഹാജിമാര്‍ക്ക് വഴികാട്ടിയായി മൊബൈല്‍ ആപ്പ്

Published

|

Last Updated

ജിദ്ദ : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന ഹാജിമാര്‍ക്ക് വഴികാട്ടിയായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍. “ഇന്ത്യന്‍ ഹാജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം” എന്ന പേരില്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. സാധാരണക്കാരായ ഹാജിമാര്‍ക്ക് വളരെ വേഗത്തില്‍ ഡോണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും

.ഹാജിമാര്‍ക്കും, ഹാജിമാര്‍ക്ക് സേവനം ചെയ്യുന്ന വളണ്ടിയര്‍മാര്‍ക്കും ഒരുപോലെ പ്രയോജനകരമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ .ചുരുങ്ങിയ സമയം കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനും സാധാരണക്കാര്‍ക്ക് പോലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും .ഇന്ത്യന്‍ ഹജ്ജ് മിഷന്‍,സ്വകാര്യഹജ്ജ് ഗ്രൂപ്പില്‍ വന്നവര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപ കല്പന ചെയ്തിട്ടുള്ളത്.

തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ക്ക് ഓരോ സംസ്ഥാനത്തെ കോഡ് അഞ്ചക്ക കവര്‍ നമ്പര്‍,അല്ലെങ്കില്‍ പാസ്സ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ ഹാജിമാരുടെയും പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാവും .കൂടാതെ ഹാജിമാരുടെ അടുത്ത സ്ഥലങ്ങളിലെ പള്ളികള്‍, ആശുപത്രി , ഫാര്‍മസി, റസ്റ്റോറന്റ് തുടങ്ങിയവ വിവരങ്ങളും ലഭ്യമാണ്

Latest