ഒടുവില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

Posted on: July 6, 2019 11:58 am | Last updated: July 6, 2019 at 6:31 pm

കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ഒടുവില്‍ പ്രവര്‍ത്തനാനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആന്തൂര്‍ നഗരസഭ സെക്രട്ടറി കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തണമെന്നും ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ഉടമസ്ഥാവകാശരേഖ നല്‍കാത്തതില്‍ മനംനൊന്ത് ഉടമയായ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. നിര്‍മാണത്തിലെ ചെറിയ പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. ഇക്കാര്യത്തില്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമള ശത്രുതാപരമായ നിലപാടാണ് സാജനോട് പുലര്‍ത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.ഇത് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.