Connect with us

International

അമേരിക്കയില്‍ വന്‍ ഭൂചലനം;കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു

Published

|

Last Updated

വാഷിങ്ടന്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. റിഡ്ജ്‌ക്രെസ്റ്റിനു പത്തു മൈല്‍ വടക്കുകിഴക്കു ഭാഗത്താണ് ഭൂചലനമുണ്ടായത്.അതേസമയം ആളപായമില്ലെന്ന് ലൊസാഞ്ചലസ് കണ്‍ട്രി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ട്വീറ്റ് ചെയ്തു.

രണ്ടു ദിവസം മുന്‍പ് റിഡ്ജ്‌ക്രെസ്റ്റില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. റിഡ്ജ്‌ക്രെസ്റ്റില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനമായിരുന്നു ഇത്. ഇതിനുപിന്നാലെ 1400 ഓളം തുടര്‍പ്രകമ്പനങ്ങള്‍ ഉണ്ടായെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഭൂചലനത്തെത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.