Connect with us

International

ഹെലികോപ്ടര്‍ അപകടം; ശതകോടീശ്വരനായ കല്‍ക്കരി ഖനിയുടമയും മകളും മരിച്ചു

Published

|

Last Updated

ഗ്രാന്‍ഡ് കെ: ബഹാമാസില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ശതകോടീശ്വരനും കല്‍ക്കരി ഖനികളുടെ ഉടമയുമായ ക്രിസ് ക്ലൈനും മകളും ഉള്‍പ്പടെ ആറുപേര്‍ മരിച്ചു. ക്രിസിന്റെ സ്വദേശമായ ഗ്രാന്‍ഡ് കെ ദ്വീപിലാണ് അപകടമുണ്ടായത്. തന്റെ 61ാം ജന്മദിനത്തിന്റെ തലേ ദിവസമാണ് അപകടം ക്രിസ് ക്ലൈനിന്റെ ജീവന്‍ കവര്‍ന്നത്.

ബെക്‌ലിയിലെ ഒരു ഖനി കരാറുകാരന്റെ മകനായാണ് ക്രിസ് ജനിച്ചത്. സെന്റ് ലൂയിസ് മിസൗറി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫോര്‍സൈറ്റ് റിസര്‍വ്‌സ് എല്‍പിയുടെ ഭൂരിഭാഗം ഓഹരികളുടെയും ഉടമയായിരുന്നു അദ്ദേഹം. 15ാം വയസ്സില്‍ കല്‍ക്കരി ഖനി തൊഴിലാളിയായാണ് ക്രിസ് ജീവിതം തുടങ്ങിയത്. 2000ത്തിന്റെ തുടക്കത്തില്‍ ഇല്ലിനോയിയിലെ കല്‍ക്കരി ഖനി സ്വന്തമാക്കിയതോടെയാണ് അദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞത്. 2015ല്‍ നോവ സ്‌കോട്ടിയയിലും പശ്ചിമ കാനഡയിലും പുതിയ കല്‍ക്കരി കമ്പനികള്‍ തുറന്ന ക്രിസ് 2014ല്‍ ഫോര്‍സൈറ്റ് എനര്‍ജി പബ്ലിക് എന്ന കല്‍ക്കരി ഖനന സ്ഥാപനം വിലക്കു വാങ്ങി. 2015ല്‍ ഫോര്‍സെറ്റിന്റെ ഓഹരികള്‍ 140 കോടി ഡോളറിനു അദ്ദേഹം വിറ്റു.

കല്‍ക്കരി ഖനി മേഖലയില്‍ ഒരു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയാളാണ് ക്രിസെന്ന് ഗ്രാന്‍ഡ് കെ ഗവര്‍ണര്‍ ജിം ജസ്റ്റിസ് അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest