Connect with us

Ongoing News

ടോസ് ലഭിക്കുകയെന്ന ആദ്യ കടമ്പയില്‍ വിജയിച്ചു; അത്യത്ഭുതങ്ങളിലേക്ക് ബാറ്റേന്തി പാക്കിസ്ഥാന്‍

Published

|

Last Updated

ലണ്ടന്‍: സെമി പ്രവേശത്തിനുള്ള അതിവിദൂര സാധ്യതകള്‍ മുന്‍നിര്‍ത്തി ബംഗ്ലാദേശിനെതിരെ മത്സരിക്കുന്ന പാക്കിസ്ഥാന്‍ ടോസ് ലഭിക്കുകയെന്ന ആദ്യ കടമ്പയില്‍ വിജയിച്ചു. ഏറെക്കുറെ അസാധ്യമെന്ന് പറയാവുന്നതാണ് ഇനിയുള്ള കടമ്പകള്‍. ഒന്നുകില്‍ 350 റണ്‍സെടുത്ത ശേഷം ബംഗ്ലാദേശിനെ 39 നു പുറത്താക്കണം. അല്ലെങ്കില്‍ 400 റണ്‍സ് നേടിയ ശേഷം 84നു പുറത്താക്കണം. 450 റണ്‍സെടുത്ത ശേഷം 129 റണ്‍സിന് പുറത്താക്കുകയെന്ന സാധ്യതയുമുണ്ട്. 308 റണ്‍സെടുത്ത് ബംഗ്ലാദേശിനെ പൂജ്യത്തിന് പുറത്താക്കുകയെന്ന ചിന്തിക്കാന്‍ പോലുമാകാത്ത സാധ്യതയും നിലനില്‍ക്കുന്നു. ഇവയില്‍ ഏതെങ്കിലുമൊന്ന് സംഭവിച്ചാല്‍ അത് ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അത്യത്ഭുതമാവും. എങ്കിലും ആ അത്യത്ഭുതത്തിനായി കിണഞ്ഞു പരിശ്രമിക്കുമെന്നു തന്നെയാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് വ്യാഴാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്.

ടോസ് ലഭിച്ചയുടന്‍ സര്‍ഫ്രാസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. അഫ്ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമുമായാണ് പാക്കിസ്ഥാന്‍ അസാധ്യമായത് സാധ്യമാക്കാനായി ലോര്‍ഡ്‌സ് മൈതാനത്ത് ഇറങ്ങിയിട്ടുള്ളത്. എന്നാല്‍, ബംഗ്ലാദേശിനെതിരെ ഒരു ഏകദിന മത്സരം ജയിച്ചിട്ട് അഞ്ച് വര്‍ഷം പിന്നിട്ടുവെന്നത് പാക്കിസ്ഥാനെ തുറിച്ചു നോക്കുന്ന മറ്റൊരു യാഥാര്‍ഥ്യമാണ്. അതേസമയം, ഇന്ത്യയോടു തോറ്റതിനു ശേഷം ബംഗ്ലാദേശ് ടീമില്‍ രണ്ടു മാറ്റം വരുത്തിയിട്ടുണ്ട്. യഥാക്രമം സാബിര്‍ റഹ്മാന്‍, റൂബല്‍ ഹുസൈന്‍ എന്നിവര്‍ക്കു പകരം മഹ്മൂദുല്ല, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ ടീമില്‍ മടങ്ങിയെത്തി.

Latest