ആലപ്പുഴയിലെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ സംഘടനാ നടപടി; നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Posted on: July 3, 2019 4:49 pm | Last updated: July 4, 2019 at 9:44 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ നടപടി. പ്രാചരണത്തിലും മറ്റും വീഴ്ച വരുത്തിയ നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. തോല്‍വി പഠിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കഴി#്ഞ ദിവസം കെ പി സി സിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, സൗത്ത് ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാന്‍ മൂന്ന് സീനിയര്‍ നേതാക്കള്‍ക്ക് ചുമതല നല്‍കിയതായും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.