മിസോറാമില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം

Posted on: July 3, 2019 10:10 am | Last updated: July 3, 2019 at 12:28 pm

ഐസ്‌വാള്‍: മിസോറാമിലെ ഐസ്‌വാളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്. ഡര്‍ട്ട്‌ലംഗ് കുന്നില്‍ മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണം.

ഐസ്വാളിന് വടക്കുവശത്താണ് ഡര്‍ട്ട്‌ലംഗ് കുന്നുകള്‍. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കെട്ടിട സമുച്ചയങ്ങളാണ് തകര്‍ന്നത്. കഴിഞ്ഞ വര്‍ഷമാണ് കെട്ടിടങ്ങള്‍ താമസത്തിനായി പ്രദേശവാസികള്‍ക്ക് നല്‍കിയത്. 18 കുടുംബങ്ങളാണ് നിലവില്‍ ഇവിടെ താസമിക്കുന്നത്