വി എച്ച് എസ് ഇ/എൻ എസ് ക്യൂ എഫ് അപേക്ഷ ഇന്ന് കൂടി

Posted on: July 3, 2019 8:41 am | Last updated: July 3, 2019 at 8:41 am

വി എച്ച് എസ് ഇ/എൻ എസ് ക്യൂ എഫ് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് കൂടി സമർപ്പിക്കാം.

ഒന്നാംവർഷ വി.എച്ച്.എസ്.ഇ/എൻ.എസ്.ക്യൂ.എഫ് പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടും അലോട്ട്‌മെന്റ് നേടാൻ കഴിയാത്തവർ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ പുതുക്കണം.

📌 ഇതുവരെയും വി എച്ച്എസ് ഇ/എൻ എസ് ക്യൂ എഫ് പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി അപേക്ഷിക്കണം.
📌 അപേക്ഷയുടെ പ്രിന്റൗട്ട് ഏതെങ്കിലും വി എച്ച്എസ്. ഇ/എൻ എസ് ക്യൂ എഫ് സ്‌കൂളുകളിൽ ഇന്ന് വൈകിട്ട് മൂന്നിന് മുമ്പ് അനുബന്ധ രേഖകളോടൊപ്പം സമർപ്പിക്കണം.
📌 കുട്ടികൾ ഈ ഘട്ടത്തിൽ അപേക്ഷ പുതുകാത്തിരുന്നാൽ അവരെ അലോട്മെന്റിന് പരിഗണിക്കുന്നതല്ല.
📌 ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവർ, ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ സപ്പ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ഫോറം പൂരിപ്പിച്ച് മുൻപ് അപേക്ഷ സമർപ്പിച്ച സ്‌കൂളിൽ തന്നെ സമർപ്പിക്കണം.

📃 അപേക്ഷാ ഫോറം – Form 14 A
https://bit.ly/2IWzPbg

🌐 http://vhscap.kerala.gov.in/