ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മറ്റും മറ്റും സൗജന്യമായി നല്‍കണം; ലംഘിച്ചാല്‍ നടപടിയെന്ന് പോലീസ്

Posted on: July 2, 2019 8:45 pm | Last updated: July 2, 2019 at 11:03 pm

കോഴിക്കോട്: പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മറ്റ് ഉള്‍പ്പടെയുള്ള സാമഗ്രികള്‍ സൗജന്യമായി നല്‍കണമെന്ന് പോലീസിന്റെ കര്‍ശന ഉത്തരവ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഹെല്‍മറ്റ് കൂടാതെ റിയര്‍ വ്യൂ മിറര്‍, സാരി ഗാര്‍ഡ്, പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാനുള്ള കൈപ്പിടി, നമ്പര്‍ പ്ലേറ്റ് തുടങ്ങിയവ പ്രത്യേക വില നല്‍കേണ്ടെന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം പ്രകാരമാണിത്.

നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യും.