Connect with us

Gulf

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ശൈഖ് ഖാലിദ് അന്തരിച്ചു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. തിങ്കളാഴ്ച ലണ്ടനില്‍ വച്ചായിരുന്നു 39കാരനായ ശൈഖ് ഖാലിദിന്റെ അന്ത്യം. അദ്ദേഹത്തിന്റെ വേര്‍പാടുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

ശൈഖ് ഖാലിദിന്റെ ഭൗതികദേഹം യു എ യില്‍ എത്തിക്കുന്നതിന്റെയും ഖബറടക്കത്തിന്റെയും തീയതികള്‍ പിന്നീട് പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ഖാലിദ്.

Latest