നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ മറ്റൊരു കസ്റ്റഡി മര്‍ദനംകൂടി പുറത്തായി;രാത്രി മുഴുവന്‍ മര്‍ദിച്ചവശനാക്കിയെന്ന് മുണ്ടിയെരുമ സ്വദേശി

Posted on: July 2, 2019 3:15 pm | Last updated: July 2, 2019 at 5:56 pm

നെടുങ്കണ്ടം: നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ രാജ് കുമാര്‍ കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ടതിന് പിറകെ ഇതേ സ്റ്റേഷനില്‍ നടന്ന മറ്റൊരു കസ്റ്റഡി മര്‍ദനത്തിന്റെ വാര്‍ത്തകളും പുറത്തുവരുന്നു. കുടുംബവഴക്കിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലായ മുണ്ടിയെരുമ സ്വദേശി ഹക്കീം ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസമാണ് ഹക്കീമിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

മെയ് 14ന് കസ്റ്റഡിയിലെടുത്ത തന്നെ അന്ന് രാത്രി മുഴുവന്‍ പോലീസ് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ഹക്കീം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം രാവിലെയാണ് വീട്ടുകാരെ വിളിക്കാന്‍ ഫോണ്‍ പോലും ലഭിക്കുന്നത്. തുടര്‍ന്നാണ് തന്നെ പീരുമേട് കോടതിയിലേക്ക് കൊണ്ടുപോയത്. തനിക്ക് മര്‍ദ്ദനമേറ്റ അതേദിവസം പോലീസ് സ്റ്റേഷന്റെ മുകളിലത്തെ മുറിയില്‍ നിന്ന് കരച്ചില്‍ കേട്ടിരുന്നു. ഇത് രാജ്കുമാറിന്റേതായിരുന്നോ എന്ന് അറിയില്ലെന്നും ഹക്കീം പറഞ്ഞു.