Connect with us

Kerala

ഡാമുകളില്‍ ശേഷിക്കുന്നത് രണ്ട് ആഴ്ചത്തെ വെള്ളമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി; വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് എം എം മണി

Published

|

Last Updated

കൊച്ചി: മഴയുടെ വലിയ കുറവിനെ തുടര്‍ന്ന് സംസ്ഥാനത്തെ ജലസംഭരണികള്‍ വരണ്ടുണങ്ങുന്നതില്‍ ആശങ്ക പങ്കുവെച്ച് മന്ത്രിമാര്‍. നൂറ് വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മഴ കുറഞ്ഞ ജൂണ്‍ മാസമാണ് ഇത്തവണത്തേതെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 33 ശതമാനത്തിലെ കുറവ്. ഈ സാഹചര്യത്തിലാണ് നിലവിലെ ജലസംഭരണിയിലെ പരിതാപകരമായ അവസ്ഥ മന്ത്രിമാര്‍ പങ്കുവെച്ചത്.

സ്ഥാനത്തെ സംഭരണികളില്‍ വലിയ ജലക്ഷാമമുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും എം എം മണി കൊച്ചിയില്‍ പറഞ്ഞു. കൂടംകുളം വൈദ്യുതി ലൈന്‍ പൂര്‍ണമായിരുന്നെങ്കില്‍ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ഒന്നര, രണ്ട് ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ഡാമുകളില്‍ ബാക്കിയുള്ളൂവെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

ഒരു മാസത്തിനിടെ തുലാവര്‍ഷത്തിലെ കുറവാണ് രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കിയത്. ഇന്ത്യയില്‍ ഉടനീളം സാധാരണഗതിയില്‍ ജൂണ്‍ 28 വരെ 151.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റര്‍ മാത്രമാണ്. വേനല്‍ മഴ കുറഞ്ഞതിന് പിന്നാലെ കാലവര്‍ഷവും കുറഞ്ഞത് തിരിച്ചടിയായി.