പരസ്പരം വഴക്കിട്ട് ദമ്പതികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; രണ്ട് പേരെയും ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

Posted on: July 2, 2019 10:27 am | Last updated: July 2, 2019 at 12:02 pm

തിരുവനന്തപുരം: കുടുംബവഴക്കിനിടെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെയും ഭാര്യയെും അഗ്നിശമന വിഭാഗമെത്തി രക്ഷപ്പെടുത്തി. നെടുമങ്ങാട് പനയമുട്ടത്താണ് സംഭവം. ഭാര്‍ത്താവുമായുള്ള കലഹം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടുകയായിരുന്നു. ഇതുകണ്ട ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കുടിക്കുകയായിരുന്നു.

ജീവന് വേണ്ടി ഇരുവരും മല്ലിടുന്നതിനിടെ മകള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഉടന്‍ സ്ഥലത്ത് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കിടന്ന ഭര്‍ത്താവിനെ നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചു. 70 അടിയിലേറെ ആഴമുള്ള കിണറ്റില്‍ വീണ ഭാര്യയെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കരക്ക് കയറ്റാനായത്. ഇരുവരെയും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.