Connect with us

Gulf

നവയുഗം തുണയായി;സ്‌പോണ്‍സര്‍ അഭയ കേന്ദ്രത്തില്‍ ഉപേക്ഷിച്ച ഇന്ത്യക്കാരി നാട്ടിലേയ്ക്ക് മടങ്ങി

Published

|

Last Updated

ദമ്മാം: സ്‌പോണ്‍സര്‍ ദമ്മാം വനിതാഅഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച് പോയ തമിഴ്‌നാട്ടുകാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് തിരുവണ്ണാമലൈ ഇടത്താനൂര്‍ സ്വദേശിനിയായ സുബ്ബരായന്‍ അല്ലാമല്‍ എന്ന യുവതിയാണ് മൂന്നു മാസത്തെ ദമാം അഭയകേന്ദ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അല്ലാമല്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയത് .രണ്ട് മാസത്തിന് ശേഷം അല്ലാമലിനെ സ്‌പോണ്‍സര്‍ മറ്റൊരു വീട്ടിലേക്ക് ജോലിക്കയക്കുകയായിരുന്നു . എന്നാല്‍ നാട്ടില്‍ നിന്നെത്തി രണ്ടു വര്‍ഷം ജോലി ചെയ്‌തെങ്കിലും ഇഖാമ എടുത്ത് നല്‍കിയുരുന്നില്ല . തന്നെ നാട്ടിലേക്ക് പറഞ്ഞയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും , ഇഖാമ എടുക്കാതെ നാട്ടിലയക്കാന്‍ കഴിയാതെ വന്നതോടെ സ്‌പോണ്‍സര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിലെത്തിക്കുകയായിരുന്നു .അഭയകേന്ദ്രത്തിലെത്തിയ യുവതി നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് സഹായം അഭ്യര്‍ത്ഥിക്കുകയും സഊദിയിലെ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട്പാസ്സ് എടുത്തു നല്‍കുകയും വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയുംചെയ്തു . ജുബൈലിലെ തമിഴ് സാമൂഹ്യപ്രവര്‍ത്തനായ അഹമ്മദ് യാസിന്‍ നാട്ടിലേക്കുള്ള വിമാനടിക്കറ്റും നല്‍കി.നിയമനടപടികള്‍ പൂര്‍ത്തിയാക്കി രണ്ട് മാസത്തെ അഭയകേന്ദ്രവാസത്തിന് ശേഷം എല്ലാവരോടും നന്ദി പറഞ്ഞ്, അല്ലാമല്‍ നാട്ടിലേയ്ക്ക് മടങ്ങി