ജഡേജക്ക് തുല്യം ജഡേജ മാത്രം – VIDEO

Posted on: July 1, 2019 1:04 pm | Last updated: July 1, 2019 at 4:42 pm


ബിര്‍മിംഗ്‌ഹാം: ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ രവീന്ദ്ര ജഡേജ എടുത്ത അസാമാന്യമായ ക്യാച്ച് മറ്റൊരു ജഡേജയെ ഓർമിപ്പിച്ചു. മറ്റാരെയുമല്ല, ഇന്ത്യയുടെ മുൻ ആൾ റൗണ്ടർ- സ്റ്റൈലിഷ് ബാറ്റ്സ്മാൻ അജയ് ജഡേജയെ തന്നെ.
ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജേസൺ റോയിയെയാണ് സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായെത്തിയ ജഡേജ ലോംഗ് ഓണില്‍ പറന്നു പിടിച്ച് പുറത്താക്കിയത്.

1992 ലോകകപ്പില്‍ ബ്രിസ്‌ബനില്‍ ആസ്ത്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ലോംഗ് ഓണില്‍ അജയ് ജഡേജ സമാനമായ രീതിയിൽ അലന്‍ ബോര്‍ഡറെ അജയ് ജഡേജ പുറത്താക്കിയിരുന്നു. കപിൽ ദേവിന്റെ പന്തിലായിരുന്നു ഈ മികച്ച ക്യാച്ച്. അന്ന് അജയ് ജഡേജ വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

ഇന്നലെ കുല്‍ദീപ് യാദവ് എറിഞ്ഞ 23ാം ഓവറിലെ ആദ്യ പന്ത് ലോംഗ് ഓണിലൂടെ പറത്തുകയായിരുന്നു റോയി. എന്നാല്‍, ബൗണ്ടറിക്കരികില്‍ നിലയുറപ്പിച്ചിരുന്ന ജഡേജ ഓടിയെത്തി അകലെ നിലം തൊടാൻ ഒരുങ്ങിയ പന്ത് പറന്നുചെന്ന് കൈകൾക്കുള്ളിലൊതുക്കി. 57 പന്തില്‍ 66 റണ്‍സ് നേടി മികച്ച ഫോമിലായിരുന്ന റോയിയെ പുറത്താക്കാനായാതിലൂടെ വലിയ ബ്രക് ത്രൂവാണ് ഇന്ത്യക്ക് ലഭിച്ചത്. ഏഴ് ഫോറുകളും രണ്ട് സിക്‌സും ഉൾപ്പെടെയാണ് റോയി 66 റൺസ് അടിച്ചെടുത്തത്.