മഹാരാഷ്ട്രയില്‍ വാഹനങ്ങള്‍ കടന്ന് പോകവെ റോഡ് രണ്ടായി മുറിഞ്ഞു; ദുരന്തമൊഴിവായത്‌ തലനാരിഴക്ക്

Posted on: June 30, 2019 10:00 pm | Last updated: July 1, 2019 at 10:11 am

ജല്‍ന:മഹാരാഷ്ട്രയിലെ മറാത്ത് വാഡയിലെ ജല്‍നയില്‍ വാഹനങ്ങള്‍ കടന്ന പോകവെ റോഡ് രണ്ടായി മുറിഞ്ഞ് വേര്‍പ്പെട്ടു. കനത്ത മഴയെത്തുടര്‍ന്നാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടു.

ഒരു വാഹനം ഭാഗ്യത്തിനാണ് അപകടത്തില്‍പ്പെടാതിരുന്നത്. ഈ വാഹനം കടന്ന് പോയതിന് തൊട്ട് പിറകെയാണ് റോഡ് തകര്‍ന്നത്. രണ്ട് ദിവസമായി സംസ്ഥാനത്ത് കനത്ത് മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം പുനയില്‍ മതില്‍ തകര്‍ന്ന് കുടിലുകള്‍ക്ക് മുകളിലേക്ക് വീണ് 15 പേര്‍ മരിച്ചിരുന്നു.