Connect with us

Socialist

പാമ്പ് പിടിത്തം നിർത്തുമെന്ന് വാവ സുരേഷ്; തീരുമാനം തിരുത്തിച്ച് സോഷ്യല്‍ മീഡിയ

Published

|

Last Updated

തിരുവനന്തപുരം: പാമ്പുപിടിത്തം അവസാനിപ്പിക്കുകയാണെന്ന നിലപാടിൽ നിന്ന് വാവ സുരേഷ് പിന്മാറി. 165 രാജവെമ്പാലകളടക്കം ഉഗ്രവിഷമുള്ള അരലക്ഷത്തോളം പാമ്പുകളെ പിടിച്ച സുരേഷ് ഈ രംഗത്ത് നിന്ന് പിന്മാറുന്നുവെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ തീരുമാനം മാറ്റണമെന്ന് സമ്മർദം ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണയാണ് ഒടുവിൽ തീരുമാനം തിരുത്താൻ സുരേഷിനെ പ്രേരിപ്പിച്ചത്. തനിക്കെതിരെയുള്ള സംഘടിത വിമർശങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്ത് പാമ്പ് പിടിത്തം നിർത്തുകയാണെന്നായിരുന്നു നേരത്തേ സ്വീകരിച്ച നിലപാട്.

പാമ്പു പിടിത്തം അവസാനിപ്പിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ കേരളത്തിൽനിന്നും പുറത്തുനിന്നുമടക്കം നിരവധി പേരാണ് സുരേഷിനെ വിളിച്ചിരുന്നത്. ഗൾഫ് മലയാളികൾ അടക്കം സേവനം നിർത്തരുതെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ഇതുണ്ടാക്കിയ ആശയകുഴപ്പത്തിനൊടുവിലാണ് തീരുമാനം മാറ്റുന്നതെന്ന് സുരേഷ് പറഞ്ഞു.

നിയമാനുസൃതമല്ലാതെ തീർത്തും അപകടകരമായ രീതിയിൽ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമർശനങ്ങളായിരുന്നു ഈ രംഗം വിടാൻ പ്രേരിപ്പിച്ചത്.
അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, പാമ്പുകളുടെ വിഷം മാഫിയകൾക്ക് വിൽക്കുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇന്ത്യൻ ഫോറസ്റ്റ് ആക്ട് പ്രകാരം പാമ്പുകളെ പിടിക്കാനോ സംരക്ഷിക്കാനോ ഒരു സംഘടനക്കും അനുവാദം നൽകാറില്ല. അത്തരത്തിലുള്ള ആരോപണങ്ങളൊക്കെ വാസ്തവ വിരുദ്ധമാണ്.

സോഷ്യൽ മീഡിയയിലും മറ്റും തന്നെ മോശമായി ചിത്രീകരിക്കുന്നു. പാമ്പിനെ പിടിക്കുന്ന മേഖലയിലുള്ളവർ തന്നെയാണ് എനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. താൻ പാമ്പിനെ പിടിക്കാൻ പാടില്ല, ചുംബിക്കാൻ പാടില്ല, കയ്യിൽ വച്ചുകൊണ്ട് ക്ലാസ് എടുക്കാൻ പാടില്ല, പ്രദർശിപ്പിക്കാൻ പാടില്ല തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയ വഴി ഉയർത്തുന്നത്. മാത്രമല്ല എന്റെ അച്ഛനെയും അമ്മയെയും ചേർത്തുള്ള കമന്റുകളും വരുന്നുണ്ട്. കുറച്ചുകാലങ്ങളായി മാനസികമായി വല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ടാണ് വിട്ടു നിൽക്കണമെന്ന് ആഗ്രഹിച്ചത്.

ഇപ്പോൾ വളരെ അപൂർവമായി മാത്രമേ പാമ്പിനെ പിടിക്കാൻ പോകുന്നുള്ളൂ. ക്രമേണ കുറച്ച് മാസങ്ങൾക്കകം പൂർണമായും പിന്മാറാനാണ് ഉദ്ദേശിച്ചക്കുന്നത്.
കൃത്യമായി ഫീസൊന്നും ഈടാക്കാതെയാണ് എന്റെ പ്രവർത്തനം. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് പലരും സർവീസ് ചാർജ് ആണ് ആദ്യം പറയുക. പിന്നീടാണ് ജോലിക്കായി പോവുക. അപ്പോൾതാൻ ഇതിൽ നിന്നും വിട്ടു മാറി നിൽക്കുക എന്നത് ചിലരുടെ ആവശ്യമാണെന്നായിരുന്നു സുരേഷിന്റെ നിലപാട്.