ജോദ്പൂര്‍ എയിംസ് ആശുപത്രിയിലെ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ച നിലയില്‍

Posted on: June 30, 2019 9:19 am | Last updated: June 30, 2019 at 12:34 pm

ജോദ്പൂര്‍: രാജസ്ഥാനിലെ ജോദ്പൂര്‍ എയിംസ് ആശുപത്രിയിലെ മലയാളി നഴ്‌സിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ബിജു പുനോജ് എന്ന നഴ്‌സാണ് ശനിയാഴ്ച രാത്രി ആശുപത്രി മുറിയില്‍ ജീവനൊടുക്കിയത്. മുറി അകത്തു നിന്നു പൂട്ടിയ ശേഷമായിരുന്നു ആത്മഹത്യ. മുറിയുടെ സമീപത്തു കൂടി പോയ ഒരാള്‍ അസ്വാഭാവികത തോന്നി ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. അധികൃതരെത്തി പൂട്ട് തകര്‍ത്ത് അകത്തു കടക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ചില കുടുംബ പ്രശ്‌നങ്ങള്‍ മൂലം ബിജു മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തക പറഞ്ഞു.