Connect with us

International

ഗ്രൗണ്ടില്‍ പോരാട്ടം തുടങ്ങുന്നതിന് മുമ്പ് കളത്തിന് പുറത്ത് പാക്- അഫ്ഗാന്‍ ആരാധകരുടെ കൈയാങ്കളി

Published

|

Last Updated

ലീഡ്‌സ്: ലോകകപ്പ് ക്രിക്കറ്റ് മത്സര വേദിയില്‍ പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റേയും അനുകൂലികള്‍ തമ്മില്‍ ഏറ്റമുട്ടല്‍. ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് ആരംഭിച്ച ഉടനെയാണ് പ്രശ്‌നങ്ങള്‍ത്ത് തുടക്കം. കളിയുടെ പേരിലല്ല, മറിച്ച് രാഷ്ട്രീയ വിഷയത്തിലാണ് ഏറ്റമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലേക്ക് മാറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഏതാനും പേരെ ഗ്യാലറിക്ക് പുറത്താക്കുകയായിരുന്നു. സ്റ്റേഡിയത്തിന് പുറത്തും ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് പ്രേമികള്‍ ഏറ്റമുട്ടിയതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിന്റെ തൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്.

പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ചെറുവിമാനം ഗ്യാലറിയില്‍ പറത്തിയതാണ് സംഘര്‍ഷത്തിന് തുടക്കമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബലൂചിസ്ഥാന്റെ സ്വാതന്ത്രത്യത്തിനായി അഫ്ഗാനിസ്ഥാന്റെ സഹായത്തോടെ പാക്കിസ്ഥാനോടും ഇറാനോടും ഒരു വിഭാഗം ജനങ്ങള്‍ സംഘര്‍ഷത്തിലാണ്. ക്രിക്കറ്റ് ഗൗണ്ടിലേക്ക ഈ വിവാദം കൊണ്ടുവന്നത് തികച്ചും ആസൂത്രിതമാണെന്നാണ് റിപ്പോര്‍ട്ട്. ഗ്യാലറക്ക് മുകളില്‍ വിമാനം പറത്തിയവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest