പാക്-അഫ്ഗാന്‍ പോരാട്ടത്തിനിടെ ആരാധകരുടെ കയ്യാങ്കളി; സുരക്ഷാ പ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു

Posted on: June 29, 2019 6:22 pm | Last updated: June 29, 2019 at 9:29 pm

ഹെഡിംഗ്‌ലി: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍-അഫ്ഗാന്‍ മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗാലറിയില്‍ ഏറ്റുമുട്ടി. മത്സരം ആരംഭിക്കും മുമ്പു തന്നെ പുറത്തു തുടങ്ങിയ സംഘര്‍ഷം പിന്നീട് ഗാലറിയിലേക്കും വ്യാപിക്കുകയായിരുന്നു. സുരക്ഷാ പ്രവര്‍ത്തകരെത്തി ഇവരെ ഗാലറിക്ക് അകത്തു നിന്നും പുറത്തു നിന്നും നീക്കി.

അക്രമ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നതായി ആരോപണമുണ്ട്. ടിക്കറ്റെടുക്കാതെ പലരും ഗാലറിയില്‍ അതിക്രമിച്ചു കടന്നതായും റിപ്പോര്‍ട്ടുണ്ട്.