Connect with us

Ongoing News

പാക്കിസ്ഥാനെതിരെ അഫ്ഗാന് ടോസ്; ബാറ്റിംഗ് തിരഞ്ഞെടുത്തു

Published

|

Last Updated

ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പാകിസ്ഥാന് ലോകകപ്പ് സെമി സാധ്യത വര്‍ധിപ്പിക്കാനുള്ള പോരാട്ടമാണിന്ന്. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്ന അവസ്ഥയുണ്ടാവും.

അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ ഇതുവരെ വിജയം നേടിയിട്ടില്ല. ഇന്ത്യയെ വിറപ്പിച്ചത് മാത്രമാണ് അഫ്ഗാന് അഭിമാനിക്കാന്‍ ഉള്ളത്. അതേ പോരാട്ടം പാകിസ്ഥാനെതിരെ ആവര്‍ത്തിക്കുകയാകും അഫ്ഗാന്റെ ലക്ഷ്യം. നിര്‍ണായക സമയത്ത് പാകിസ്താന്റെ ബൗളിംഗും ബാറ്റിംഗും ഫോമിലേക്കുയര്‍ന്ന് കഴിഞ്ഞു.

പാക്കിസ്ഥാന്റെ അവസാന മത്സരം ബംഗ്ലാദേശിനെതിരെയാണ്. അതില്‍ കൂടി വിജയിച്ചാല്‍ സെമി ഉറപ്പിക്കാം. പക്ഷേ ഇംഗ്ലണ്ട് അവസാന രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുകയും വേണം. പാകിന് ബാറ്റിംഗ് നിരയുടെ ഫോമാണ് ആശ്വാസം നല്‍കുന്നത്. ബാബര്‍ അസമിന്റെ ഗംഭീര ഫോമും പ്രതീക്ഷയാണ്. ഹാരിസ് ശുഐലിന്റെ വരവും ടീമിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ ടീമാണ്. ബാറ്റിംഗ് നിരയ്ക്ക് വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ്.

ഗുല്‍ബാദിന്‍ നയിബ്, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, ഹസ്രത്തുള്ള സസായ് എന്നിവര്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാന്‍.

Latest