ഇന്ത്യന്‍ ടീമിന്റെ എവേ ജഴ്‌സി ഔദ്യോഗികമായി അവതരിപ്പിച്ചു

Posted on: June 29, 2019 12:46 pm | Last updated: July 1, 2019 at 4:41 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എവേ ജഴ്സി ബി സി സി ഐ ഔദ്യോഗികമായി അവതരിപ്പിച്ചു. ട്വിറ്ററിലൂടെയാണ് അവതരണം. പരമ്പരാഗത നീല നിറത്തിനൊപ്പം ഓറഞ്ച് നിറവും ചേരുന്നതാണ് ജഴ്സി.

ഇത് ബി ജെ പിയുടെ കാവിവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഉന്നയിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയിരുന്നു.

നാളെ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യന്‍ ടീം ഓറഞ്ച് ജഴ്‌സിയില്‍ മത്സരത്തിനിറങ്ങുക.