ഹയര്‍സെക്കന്‍ഡറിക്ക് പത്ത് ശതമാനം സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചു

Posted on: June 28, 2019 8:38 pm | Last updated: July 1, 2019 at 1:28 am

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പത്ത് ശതമാനം സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങി. നേരത്തെ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചതിന് പുറമെയാണിത്. ഇതൊടെ മൊത്തം സീറ്റ് വര്‍ധന 30 ശതമാനമായി.

20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചുവെങ്കിലും നിരവധി കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സീറ്റു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ വര്‍ധനയോടെ ഒരു ക്ലാസില്‍ 65 കുട്ടികളാകും.

മലബാര്‍ ജില്ലകളില്‍ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ കൂട്ടണമെന്ന് എസ്എസ്എഫ് അടക്കം സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുകയും കലക്ടറേറ്റ് മാര്‍ച്ച് അടക്കം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സീറ്റുകള്‍ വര്‍ധിപ്പിച്ചുവെങ്കിലും മലബാറില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.