National
മോദി-സല്‍മാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി; ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ ഹജ്ജ്് ക്വാട്ട രണ്ട് ലക്ഷമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച.
വ്യാപാരം, നിക്ഷേപം, ഊര്‍ജം, ഭീകരവാദം നേരിടുക എന്നീ വിഷയങ്ങളിലെ സഹകരണം ഉറപ്പാക്കുന്നതിനാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.ഈ കൂടിക്കാഴ്ചയിലാണ് ഹജ്ജ് ക്വാട്ട ഉയര്‍ത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം .
ഇന്ത്യയില്‍ നിന്ന് രണ്ടു ലക്ഷത്തോളം വിശ്വാസികള്‍ ഈ വര്‍ഷം ഹജ്ജ്് തീര്‍ഥാടനത്തില്‍ പങ്കെടുക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്തര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. ഇതില്‍ 48 ശതമാനം പേര്‍ സ്ത്രീകളാണ്.
ഈ വര്‍ഷം ഹജ്ജിന് സബ്‌സിഡിയില്ല. ജൂലൈ നാലിന് ഡല്‍ഹി, ഗയാ, ഗുവാഹത്തി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ഥാടകരേയുമായി ആദ്യ വിമാനങ്ങള്‍ മദീനയിലേക്ക് പുറപ്പെടും