ശമ്പള പരിഷ്‌കരണം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് സൂചനാ സമരം നടത്തും

Posted on: June 28, 2019 9:50 am | Last updated: June 28, 2019 at 11:17 am

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും. രാവിലെ 10 മുതല്‍ 11 വരെയാണ് ഡോക്ടര്‍മാരുടെ സൂചനാ സമരം.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലേക്കും പ്രിന്‍സിപ്പല്‍ ഓഫീസുകളിലേക്കും ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയുടെ തീരുമാനം. 2009ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പളം ഏറ്റവും ഒടുവിലായി പരിഷ്‌കരിച്ചത്. ഇതിന് ശേഷം രണ്ട് തവണ ഹെല്‍ത്ത് സര്‍വീസിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് ശമ്പളം പരിഷ്‌കരിച്ചിരുന്നു.