അല്‍വാര്‍പേട്ടിയിലെ വസതിയില്‍ സ്റ്റാലിനുമായി കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്ച

Posted on: June 27, 2019 9:53 pm | Last updated: June 28, 2019 at 10:24 am

ചെന്നൈ: മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി. ചെന്നൈ അല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

മതനിരപേക്ഷ കാഴ്ചപ്പാടുള്ള സ്റ്റാലിന്‍ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചക്ക് ബന്ധമില്ല. ഡി എം കെ സഖ്യത്തിന്റെ വിജയത്തെ അഭിനന്ദിക്കാനാണ് എത്തിയതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.