കേന്ദ്രമന്ത്രി ഹജ്ജ് ക്യാമ്പ് സന്ദർശിക്കും; ഉദ്ഘാടനം മുഖ്യമന്ത്രി

Posted on: June 27, 2019 8:26 am | Last updated: June 28, 2019 at 3:34 pm

കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌‌വി കരിപ്പൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചേക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഹജ്ജ് കമ്മിറ്റിയും ഹജ്ജ് ക്യാമ്പും കേരളത്തിലേതെന്ന കേന്ദ്ര ഹജ്ജ് എക്‌സിക്യൂട്ടീവ് ഓഫീസർ മഖ്‌സൂദ് അഹ്‌മദ് ഖാന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.

അടുത്ത മാസം ആറിന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഏഴിന് ആദ്യ വിമാനം സംസ്ഥാന ഹജ്ജ് മന്ത്രി കെ ടി ജലീൽ ഫ്ലാഗ്ഓഫ് ചെയ്യും. അടുത്ത മാസം നാല് മുതൽ തന്നെ ഹജ്ജ് ക്യാമ്പിലെ ഹജ്ജ് സെൽ പ്രവർത്തിച്ചു തുടങ്ങും. എസ് പി യു അബ്ദുൽ കരീം തന്നെയായിരിക്കും ഹജ്ജ് സെൽ ഓഫീസർ.

ഹാജിമാർക്കുള്ള വാക്‌സിനേഷൻ മരുന്നുകൾ ഇന്നെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഇന്നലെ ഹജ്ജ് ഹൗസിൽ ചേർന്നു. ചെയർമൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.