കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും മെത്രാപ്പൊലീത്ത; ഉത്തരവിറക്കി വത്തിക്കാന്‍

Posted on: June 27, 2019 12:21 pm | Last updated: June 27, 2019 at 12:21 pm

കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും ഏറണാകുളം-അങ്കമാലി അതിരൂപതാ അധ്യക്ഷന്‍. നേരത്തെ ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തില്‍
കര്‍ദിനാള്‍ ആലഞ്ചേരിയെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. മെത്രാപ്പൊലീത്തയായി ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വത്തിക്കാനാണ് ഇറക്കിയത്. ഇതോടെ ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിഞ്ഞു. പാലക്കാട്ടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

ഭൂമിയിടപാട് കേസില്‍ അടുത്തിടെ ജോര്‍ജ് ആലഞ്ചേരിക്ക് കെ സി ബി സി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഭൂമി വില്‍പ്പനയില്‍ ആരോപിക്കപ്പെടുന്നതുപോലെ അഴിമതിയുണ്ടായിട്ടില്ലെന്ന നിഗമനത്തിലായിരുന്നു ക്ലീന്‍ചിറ്റ്.