ഹജ്ജ്: മക്കയിലേക്ക് 28 മുതല്‍ പ്രവേശന നിയന്ത്രണം

Posted on: June 26, 2019 9:18 pm | Last updated: June 26, 2019 at 9:18 pm

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനത്തിന് ജൂണ്‍ 28 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. നിയന്ത്രണം ഓഗസ്റ്റ് 11 വരെ തുടരും.

വെള്ളിയാഴ്ച്ച മുതല്‍ മക്കയിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളിലും സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും. ഹജ്ജ് അനുമതി പത്രമില്ലാതെ നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കുന്നത് തടയാനാണ് ഹജ്ജ് മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹജ് അനുമതി പത്രംലഭിച്ചവര്‍, മക്കയില്‍ ഇഷ്യു ചെയ്ത ഇഖാമയുള്ളവര്‍, സഊദി പാസ്‌പോര്ട്ട് മന്ത്രലയത്തിന്റെ പ്രത്യേക അനുമതി പത്രം ലഭിച്ച വിദേശികള്‍, എന്നിവര്‍ക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശന അനുമതിയുള്ളത്.