ലഹരി വിരുദ്ധ ദിനം ആചരിച്ചു

Posted on: June 25, 2019 8:29 pm | Last updated: June 25, 2019 at 8:29 pm

മലപ്പുറം: മേല്‍മുറി സ്വലാത്ത് നഗര്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് കീഴില്‍ ലഹരി വിരുദ്ധ ദിന ആചരണവും പ്രതിജ്ഞയും നടത്തി. മലപ്പുറംഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി  പ്രഭാകരന്‍ കെ വി ഉദ്ഘാടനം ചെയ്തു.

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.
ശബീറലി അദനി ലഹരി ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. നൗഫല്‍ കോഡൂര്‍, ഉണ്ണിപോക്കര്‍, സൈതലവി കോയ, അബ്ബാസ് സഖാഫി, അബ്ദുറഹ്മാന്‍, വിനോദ്, അബ്ദുല്‍ ബാരി, നിയാസ്എിവര്‍സംബന്ധിച്ചു.