പ്ലസ്‌വൺ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 27 വരെ ഫീസടയ്ക്കാം

Posted on: June 24, 2019 9:52 pm | Last updated: June 24, 2019 at 9:52 pm

ജൂലൈ 22ന് ആരംഭിക്കുന്ന ഒന്നാം വർഷ ഹയര്‍സെക്കന്‍ഡറി NSQF(VHSE) ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയെഴുതുന്ന റഗുലർ/ ലാറ്ററൽ എൻട്രി/ റീ അഡ്മിഷൻ വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാനുള്ള തിയതി നീട്ടി.

ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയ്ക്ക് മാതൃസ്‌കൂളുകളിൽ ജൂൺ 27 വരെ അപേക്ഷ നൽകാം. സ്‌കൂൾ പ്രിൻസിപ്പൽമാർ 28ന് ട്രഷറിയിൽ ഫീസ് ഒടുക്കണം. വകുപ്പ് പോർട്ടൽ വഴി പരീക്ഷാർത്ഥികളുടെ ഓൺലൈൻ രജിസ്‌ട്രേഷനും ചോദ്യപേപ്പർ വിശദാംശങ്ങളും 29ന് അപ്‌ലോഡ് ചെയ്യണം.