ബിനോയ് കോടിയേരി പാര്‍ട്ടി അംഗമല്ല; ആരോപണം പരിശോധിക്കില്ല: എംഎ ബേബി

Posted on: June 24, 2019 6:52 pm | Last updated: June 24, 2019 at 10:36 pm

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ സിപിഎം ഇടപെടേണ്ടതില്ലെന്നു പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ബിനോയ് പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ ഇക്കാര്യം പാര്‍ട്ടി പരിശോധിക്കേണ്ടതില്ലെന്നും പാര്‍ട്ടി അംഗങ്ങളുടെ ബന്ധുക്കള്‍ പ്രശ്‌നത്തില്‍പ്പെട്ടാല്‍ സ്വയം പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും കോടിയേരി മറുപടി നല്‍കിയിട്ടുണ്ടെന്നും ബേബി വ്യക്തമാക്കി.

ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് കോടിയേരിയുടെ മകന്‍ ബിനോയിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ബിനോയിയുടെ കുടുംബം ഒത്ത്തീര്‍പ്പിനെത്തിയിരുന്നുവെന്ന് യുവതി ആരോപിച്ചിരുന്നു. അതേ സമയം കേസായതോടെയാണ് സംഭവം താനറിയുന്നതെന്ന നിലപാടിലാണ് കോടിയേരി. അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ ബിനോയ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്.