പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ സ്‌ഫോടനം: പത്ത് പേര്‍ക്ക് പരുക്ക്

Posted on: June 24, 2019 10:26 am | Last updated: June 24, 2019 at 12:28 pm

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ സൈനിക ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്‌ഫോടനം ഉണ്ടായത്. ആശുപത്രി പരിസരത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് സൈന്യം തടഞ്ഞു. പാകിസ്ഥാനിലെ ചില മനുഷ്യാവകാശ പ്രവര്‍ത്തകരാണ് വിവരം ആദ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.