ഇന്തോനേഷ്യയില്‍ ഭൂചലനം: ആളപായമില്ല

Posted on: June 24, 2019 10:06 am | Last updated: June 24, 2019 at 11:40 am

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാന്‍ഡ കടലില്‍ ഭൂകമ്പം. റിട്ടര്‍ സ്‌കെയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നുണ്ടാതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വ്വേ.
ഇന്തോനേഷ്യയിലെ ബാന്‍ഡ കടലിലാണ് തിങ്കളാഴ്ച ഭൂചലനം ഉണ്ടായത്. 220 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം ഉണ്ടായെങ്കിലും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് സുനാമിക്ക് സാധ്യതയില്ലെന്ന് ഹവായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. സുനാമി സാധ്യതാ മേഖലയാണ് ഇന്തോനഷ്യ.