Connect with us

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം വരവ് ആഘോഷിച്ച് ബംഗളൂരുവില്‍ നരേന്ദ്ര മോദിയുടെ പേരില്‍ പള്ളി നിര്‍മിച്ചു. മോദി മസ്ജിദ് എന്നാണ് പള്ളിക്ക് പേരിട്ടത്… സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീപിടിച്ച പോലെ ആളിപ്പടരുന്ന ഒരുവാര്‍ത്തയാണിത്. വാര്‍ത്തക്കൊപ്പം മോദി മസ്ജിദ് എന്ന പള്ളിയുടെ പേരെഴുതിയ ഫലകത്തിന്റെ ചിത്രവും മോദിയുടെ പടമുള്ള ഫഌക്‌സ് തൂക്കിയ പള്ളിയുടെ ഉള്‍വശത്തിന്റെ ചിത്രവും കണ്ടതോടെ ആളുകള്‍ സംഗതിയങ്ങ് ഉറപ്പിച്ചു. പിന്നെ മോദി അനുകൂലികളും പ്രതികൂലികളും വാര്‍ത്ത ഒരു പോലെ ഷെയര്‍ ചെയ്തു. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ആളുകള്‍ ഷെയര്‍ ചെയ്ത് വൈറലാക്കിയ ഈ പള്ളിക്ക് നരേന്ദ്ര മോദിയുമായി ഒരു ബന്ധവുമില്ലെന്നതാണ് വാസ്തവം.

കൂടുതൽ അറിയാൻ വീഡിയോ കാണൂ…

---- facebook comment plugin here -----

Latest