ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ പതനത്തിന് കാരണം ഇതാണ്

Posted on: June 23, 2019 11:19 am | Last updated: June 23, 2019 at 3:30 pm

കുറച്ചു വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത് കോപ്ലക്ക് കരാറാണ്. ഇത് രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിനായി പോവുന്ന ദക്ഷിണാഫ്രിക്കന്‍ താരത്തെ കോപ്ലക് കരാര്‍ പ്രകാരം ദേശീയ ടീമിലേക്കു പരിഗണിക്കില്ല. പേസര്‍ മോര്‍നെ മോര്‍ക്കല്‍, കൈല്‍ അബോട്ട്, ബാറ്റ്‌സ്മാന്‍ റിലീ റോസ്സോ, ഓള്‍റൗണ്ടര്‍ ഡേവിഡ് വിയെസ് എന്നിവരടക്കമുള്ള കളിക്കാര്‍ കോപ്ലക്ക് കരാര്‍ കാരണം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ മികച്ച താരങ്ങള്‍ കോപ്ലക് കരാറിന്റെ ഭാഗമായി ഇതുപോലെ അയോഗ്യരാക്കപ്പെടുന്നതാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയത്.