കെ മാറ്റ് കേരള പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

    Posted on: June 22, 2019 5:49 pm | Last updated: June 23, 2019 at 12:51 pm


    തിരുവനന്തപുരം: കേരളത്തിലെ എം ബി എ കോളജുകളിൽ പ്രവേശനത്തിന് കുസാറ്റിന്റെ അഭിമുഖ്യത്തിൽ 12 ജില്ലകളിലെ 16 കേന്ദ്രങ്ങളിലായി 16ന് നടത്തിയ കെ മാറ്റ് കേരളാ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

    4,689 പേർ പരീക്ഷ എഴുതിയിരുന്നു. പരീക്ഷാ ഫലം asckerala.org, kmatkerala.in എന്നിവയിൽ ലഭിക്കും. ഷാജി നീലകണ്ഠൻ ഒന്നാം റാങ്ക് നേടി. സ്‌കോർ കാർഡ് ഈ മാസം 26 മുതൽ ആഗസ്റ്റ് 15 വരെ kmatkerala.in ൽ ലഭിക്കും.