അന്ധനായ ലോട്ടറി വില്‍പ്പനക്കാരനില്‍നിന്നും ലോട്ടറി തട്ടിയെടുത്തയാള്‍ പിടിയില്‍

Posted on: June 22, 2019 9:43 am | Last updated: June 22, 2019 at 11:24 am

തിരുവനന്തപുരം: അന്ധനായ ലോട്ടറി വില്‍പനക്കാരനില്‍നിന്നും ലോട്ടറി തട്ടിയെടുത്തയാള്‍ പിടിയില്‍ . വെള്ളിയാഴ്ച്ച ഉച്ചയോടെ തമ്പാനൂരിലെ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്‍ഡിലായിരുന്നു സംഭവം. എറണാകുളം സ്വദേശി സുനിലാണ് പിടിയിലായത്. അന്ധനായ ലോട്ടറി വില്‍പനക്കാരനെ സമീപിച്ച സുനില്‍ ലോട്ടറികള്‍ നോക്കാനെന്ന വ്യാജേന വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു.

തുടര്‍ന്ന് ലോട്ടറി നഷ്ടമാ വില്‍പനക്കാരന്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സെന്‍ട്രല്‍ സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് മോഷണം കണ്ടെത്തുകയും അത് പുറത്തു വിടുകയും ചെയ്തു. ഇത് ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.ഒടുവില്‍ രാത്രിയോടെ തിരുവനന്തപുരത്തെ ആര്‍പിഎഫ് സ്റ്റേഷന് സമീപം ഒളിച്ചിരിക്കുന്ന നിലയില്‍ ഇയാളെ റെയില്‍വേ പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ സ്ഥിരമായി ട്രെയിനുകളില്‍ മോഷണം നടത്തുന്ന ആളാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു.