മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു

Posted on: June 21, 2019 12:29 pm | Last updated: June 21, 2019 at 4:54 pm

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു.  ഡിസംബറില്‍ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്്ട്രപതി പരാമര്‍ശിച്ചതിന് പിന്നാലെയാണ് മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 10 ഓര്‍ഡിനന്‍സുകള്‍ അവതരിപ്പിക്കുന്നതിന്റെ കൂടെയാണ് മുത്തലാഖ് ബില്ലും ഉള്‍പ്പെടുത്തിയത്.

ജമ്മുകശ്മീര്‍ സംവരണത്തെ സംബന്ധിക്കുന്നതാണ് മറ്റൊരു സുപ്രധാന ബില്‍.പാര്‍ലമന്റെിന്റെ ആദ്യ സമ്മേളനത്തില്‍ മുത്തലാഖ് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ജൂണ്‍ 12നായിരുന്നു ബില്ലിന് അംഗീകാരം നല്‍കിയത്. മോദി സര്‍ക്കാറിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു മുത്തലാഖ് ബില്‍ പാസാക്കുമെന്നത്.