കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 35 പേര്‍ക്ക് പരുക്കേറ്റു

Posted on: June 20, 2019 8:53 pm | Last updated: June 20, 2019 at 11:02 pm

ഷിംല: ഹിമാചല്‍ പ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രമായ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. 60 യാത്രക്കാരുമായി പോയ സ്വകാര്യ ബസാണ് കുളുവിലെ ബഞ്ജാറില്‍ 300 അടിതാഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇതിനാല്‍ മരണ നിരക്ക് ഉയര്‍ന്നേക്കുമന്നാണ് റിപ്പോര്‍ട്ട്.